തേഞ്ഞിപ്പലം: കാലിക്കട്ട് യൂണിവേഴ്സിറ്റി ദീപ്തി കൾച്ചറൽ സെന്ററിന്റെ നേതൃത്വത്തിൽ സ്കൂൾ കുട്ടികൾക്കായി "ഹൃദയോത്സവം’ എന്ന പേരിൽ രണ്ടു ദിവസങ്ങളിലായി നടക്കുന്ന അവധിക്കാല ക്യാന്പിന് തുടക്കമായി. ബംഗളുരൂവിലെ ധർമാരാം കോളജ്, പൂനയിലെ ജ്ഞാനദീപ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽനിന്നുള്ള വിദഗ്ധരാണ് ക്ലാസെടുക്കുന്നത്.
കോഴിക്കോട് ആകാശവാണി ഡ്രാമ ആർട്ടിസ്റ്റും രാമനാട്ടുകര നാദം അക്കാഡമി ഓഫ് ഫൈൻ ആർട്സ് ഡയറക്ടറുമായ സുന്ദർരാജ് ക്യാന്പ് ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിയിൽ ക്രിസ്ത്യൻ മിഷണറിമാരുടെ പങ്ക് എടുത്തു പറയേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു.
കുട്ടികൾ സ്വാർഥത ഒഴിവാക്കണമെന്നും അച്ഛനോടും അമ്മയോടും പറയാൻ പറ്റാത്ത കാര്യങ്ങൾ സുഹൃത്തുക്കളോട് പറയണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ദീപ്തി കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. ഡോ. വിൻസണ്‍ കോക്കാട്ട് അധ്യക്ഷനായിരുന്നു. യോഗത്തിൽ പ്രോഗ്രാം കോ ഓർഡിനേറ്റർമാരായ കെ.വി. അഗസ്റ്റിൻ, പി.ജെ. സണ്ണിച്ചൻ എന്നിവർ പ്രസംഗിച്ചു. ക്യാന്പ് ഇന്നും തുടരും.